ഒരു മൂഷിക പ്രതിഞ്ഞ.
കഴിഞ്ഞ മാസം ഡിസംബർ 31nu ആണെന്ന് തോന്നുന്നു , വീട്ടുപണി കഴിഞ്ഞു ഭാര്യയും, വ്ട്സ് ആപ് പാരായണം കഴിഞ്ഞ ഞാനും, പുസ്തക പാരായണം കഴിജ്ഞ മക്കളും ടി വി ക്ക് മുൻപിൽ അണിനിരന്നു പുതു വര്‍ഷ പരിപാടികൾ കാണുകയായിരുന്നു. എപ്പോഴോ റാഷിദിയ യിലെ ഞങ്ങളുടെ ആ വലിയ വില്ലയിൽ പെട്ടെന്നൊരു ശബ്ദം . അടുക്കളയിൽ ആരോ ഒരു ഓടിയത് പോലെ. എല്ലാവരും ഒരു നിമിഷം.പേടിച്ചു പോയി. ധൈര്യം വീണ്ടെടുത്ത് ഞാൻ അടുക്കളയിൽ വെളിച്ചം തെളിച്ചു. എങ്ങും ഒരനക്കവുമില്ല. ഒടുവിൽ ഒന്നും കാണാതെ വിളക്കണയ്ക്കാൻ തുടങ്ങവേ പൌടുനന്നനെ സ്വിട്ച്ച്ബോര്ടിനരികിലൂടെ ഒരോട്ടം ,, ടി വി യിൽ എന്റെം മോള്ടെം എക്കാലത്തെയും ഹരമായ ടോം ആൻഡ് ജെറി കാര്ടൂനിലെ മോളുടെ ഹീറോ ആയ ജെറി യെ പോലെ അവൻ ഓടി. തൂങ്ങി കിടന്ന cable വയറിലൂടെ സ്പൈടെര്മനെ പോലെ പിന്നെ കാലിനിടയിലൂടെ. പിറകെ ബ്രൂമുമായി ഭാര്യയും
ഒടുവിൽ അവൻ ശരിക്കും ജെറി ആയി , ഞങ്ങൾ ശശിയുമായി.
അന്നുതുടങ്ങിയത . ഞങ്ങളും ജെരിയുമായുള്ള യുദ്ധം. പലപ്പോഴും ഞങ്ങൾ തമ്മിൽ കള്ളനും പോലീസും കളിച്ചു.പിന്നീടങ്ങോട്ട് ചര്‍ച്ചകളുടെ കാലമായിരുന്നു.ചിന്തകളുടെയും .എലിയെ എങ്ങിനെ പിടിക്കാം. നാട്ടില എലിപെട്ടി എവിടെയും കണ്ടില്ല.കണ്ട പെട്ടിയുടെ ഹിക്കുമത് മനസിലാവാതെ കടക്കാരന്റെ കുറെ ട്രെയിനിംഗ്,
ഒടുവിൽ വിലകൂടിയ ആ പെട്ടിയുമായി, ഗൾഫിൽ നിന്ന് ദുബൈപെട്ടിയുമായി വന്ന ഗൾഫ് കാരനെ പോലെ ഞാൻ വീട്ടിലെത്തി , ആ പെട്ടിയിൽ വയ്കാനുള്ള കെണിയെ പറ്റിയിരുന്നു ചിന്ത. അടുത്തുള്ള ഗ്രോസറി യിൽ പോയി ഒന്ന് രണ്ടു ആപ്പിൾ, ഒരു തേങ്ങ ഉടച്ചത് ഒക്കെ ആയി എത്തി. ഒടുവിൽ കെണി വച്ച്. കാത്തിരുന്നു.
നേരത്തെ ഒറങ്ങാൻ പോയി,രാവിലെ തന്നെ ഉണര്‍ന്നു. ഞങ്ങളെ ശശി ആക്കി അവൻ ആ എലിപെട്ടിക് മുൻപിൽ അവൻ നടത്തിയ്യ വീരക്രിത്യത്തിന്റെ ബാക്കിപത്രം കണ്ടു എന്റെ നേര്‍പാതി കോപം കൊണ്ട് ജ്വലിച്ചു.
മകളടെ വടേർബോടലിന്റെ അടപ്പ്, ഭാര്യയുടെ മാക്സി , തുടങ്ങി അവന്റെ ക്രൂരകൃത്യങ്ങൾടെ ബാകിപത്രം.
പിന്നീടങ്ങോട്ട് അവൻ ഞങ്ങളെ വെല്ലുവിളിച്ചു കൊണ്ടിരുന്നു. ഞങ്ങൾ അവനെ അവഗണിക്കാൻ തീരുമാനിച്ചു. എങ്കിലും അവൻ ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തി. ഗൂഗിളിൽ കയറി വഴികൾ തേടി. പലതരം എലിക്കെണികൾ ഉണ്ടാക്കി നോക്കി, രക്ഷയില്ല. അവൻ ഞങ്ങളടെ എലിപെട്ടിയെ ഒരിക്കലും തൊട്ടില്ല . ബാകി എല്ലാം തൊടുകയും ചെയ്തുപോന്നു. അങ്ങിനെ ഇരികെ നാട്ടിൽനിന്ന് കൊണ്ടുവന പശുവിൻ നെയ്യിട്ടു റൊട്ടി കഴിക്കുന്ന മോള്‍ടെ കണ്ടപോ ആ ഐഡിയ തോന്നി. ആ നെയ് ഒരുകഷ്ണം റൊട്ടി യിൽ പുരട്ടി ആ പെട്ടിയിൽ ഇട്ടു. അന്ന് കഴിഞ്ഞു പിറ്റേന്ന് രാവിലെ കണ്ടത് ഭാര്യയുടെ . ആഹ്ലാദമമായിരുന്നു പെട്ടിയിൽ എലി വീണു.
ആദ്യത്തെ ആ ആഹ്ലാദം കഴിഞ്ഞപോ പിന്നെ വീണ്ടും ചിന്ത ആയി. എങ്ങിനെ ഇതിനെ കൊല്ലാം . അപ്പൊ ഞാൻ പതിയെ പിന് വാങ്ങി. മുന്‍പൊരു ദിവസം ഭാര്യാ ബ്രൂമിന് അവന്റെ വാല് കുത്തി പിടിച്ചിട്ടു അതിന്റെ തലക്കിട്ടു എന്നോട് കൊള്ളാൻ പറഞ്ഞപോ പേടിച്ചു അതിന്റെ
മേല്‍ കൊള്ളിക്കാതെ ഇടിച്ചു അതിനെ രക്ഷിക്കാൻ ഒരവസരം ഒതുക്കിയതോര്ത്ത പോ പതിയെ പിൻവാങ്ങാൻ തോന്നി.
ആ പെട്ടിയുടെ ചുറ്റും വന്നു നോകി. അവൻ ശരിക്കും വിരണ്ടു ഓടി നടക്കുകയാണ് . . ഇവനുള്ള ശിക്ഷ തീരുമാനിക്കാനാവാതെ നമ്മൾ കുഴങ്ങി. അവന്റെ മുഖത്ത് നോക്കിയപോ അവൻ ഏതാണ്ട് പറയുന്നത് പോലെ.
ഡൽഹിയിൽ ആ പെങ്കൊച്ചിനെ ദ്രോഹിച്ച ആ മച്ചാന് നിങ്ങൾ എന്ത് ശിക്ഷ കൊടുത്തു?
ട്രെയിനിൽ നിന്ന് തള്ളി ഇട്ടു പീഡിപ്പിച്ച കൊന്ന ആ ഗോവിന്ദ ചാമിയെ നിങ്ങൾ എന്ത് ചെയ്തു?
ആ പിഞ്ചു കൊച്ചിനെ പീഡിപ്പിച്ച ആ പ്രായ പൂർത്തിആവാത്ത കുട്ടി കുറ്റവാളിക്ക് എന്ത് ശിക്ഷ നിങ്ങൾ കൊടുത്തു
എനിട്ട് ഒരു നേരത്തെ വകക്കായി കുടുംബത്തിനു വേണ്ടി ജീവന പണയം വച്ച് ഞാൻ ഭക്ഷണം കഴിച്ചതിനു നിങ്ങൾ എനിക്ക് എന്ത് ശിക്ഷ വിധിക്കാന തീരുമാനം
ആാ കണ്ണുകളിലെ ജ്വാല എന്നിലെ ശരി തെറ്റ് കളുടെ ഒരു വടം വലി തന്ന്റെ നടന്നു.
ഒടുവിൽ ഞാൻ എന്റെ തീരുമാനം നമ്മുടെ കോടതികളെ പോലെ വൈകീട്ട് പറയാമെന്നു പ്രക്യാപിച്ചു. ഭാര്യയണേൽ കൊച്ചിയിലെ സെകുരിട്യെ കൊന്ന നിസാമിനു 40 വര്‍ഷത്തെ ജീവപര്യന്തം പോര വധശിക്ഷ കിട്ടിയില്ലന്നു കരയും പോലെ അവനെ ചൂടുവെള്ളത്തിൽ മുക്കി കൊല്ലണമെന്ന് പുലമ്പി കൊണ്ടിരുന്നു.
ഓഫീസില്ലെക് പോയ ഞാൻ ഉച്ചക്ക് എത്തി. അപ്പോഴേക്ക് എന്റെ മൂത്ത മകളടെ ജന്തു സ്നേഹം ഉണര്‍ന്നു. വധശിക്ഷക്ക് വിധിച്ചു പിന്നീട് ഇങ്ങനെ കൂട്ടില ഇട്ടു കൊല്ലാതെ കൊല്ലുന്നതു ക്രൂരമാണ് എന്ന് പ്രക്യാപിച്ചു.
,
മീന പിടുത്തകാരെ വെടിവച്ചു കൊന്ന ആ ഇറ്റലികരെ രക്ഷിച്ച ആ തറവേല ഞാനും നടത്താൻ തീരുമാനിച്ചു. ഇവനെ നാടുകടത്തുക.
പെട്ടിയോടെ അവനെ ഒരു പ്ലാസ്റ്റിക് ബാഗിൽ കയറ്റി ആളില്ല വഴികളിലൂടെ വണ്ടി ഓടിച്ചു ഒടുവിൽ ആ ആളില്ല വഴിയിലഒരിടതു നിറുത്തി . അങ്ങിനെ ആ സ്വതന്ത്ര ദിനത്തിന് കളമൊരുങ്ങി. അവനെ പതിയെ കൂടു തുറന്നു വിട്ടു. ഒരു നല്ലകാര്യം ചെയ്ത ചരിതര്ത്യത്തിൽ വീട്ടിൽ എത്തി. എലിയില്ലാത്ത വീടിനെ കുറിച്ച് ഓർത്തപ്പോൾ ഒരു നോസ്ടല്ജിയ തോന്നി . രാത്രിയ്ലെപ്പ്ഴോ ഞെട്ടിയപോ ഞാൻ കണ്ടത് ചൂലുമായി ഉറഞ്ഞു തുള്ളുന്ന ഭാര്യയെ ആണ്, അവളെ നോക്കി മച്ചിന് മുകളിലൂടെ ഓടി പോവുന്ന എലിയെയും സന്തോഷമാണോ സങ്കടമാണോ തോന്നിയത് എന്നറിയില്ല.
വാലറ്റം. ഈ ബ്ലോഗ് പൂര്തിയവ്മ്പോ ആ എലിപെട്ടി കിലുങ്ങിയ ശബ്ദം. ലൈറ്റ് ഇട്ടു നോക്കിയപ്പോ അര്കെജി നെയ്യ് പുരട്ടിയ ബ്രെഡ് എലിപെട്ട്യിൽ നിന്ന് വിധഗ്ദമയ് കഴിച്ചു ഒന്നുമറിയാത്ത പോലെ പുറത്തിറങ്ങിയ അവനെ കണ്ടു ഞാൻ ഞെട്ടി. ഇതാ എന്റെ പുതിയ പ്രതിഞ്ഞ. ഇവനേം ഇവന്റെ കുടുംബത്തെയും കൊന്നു കൊല വിളിച്ചേ ഇനി ഞങ്ങള്ല്ക് വിശ്രമമുള്ളൂ ,ഇത് സത്യം ! ഇത് സത്യം !ഇത് സത്യം !
PRASANNARAJ P.K.